പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിൽ: രാമചന്ദ്രൻ കടന്നപ്പള്ളി.
കൊച്ചി.എസ്. എസ്. എൽ. സി, ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ സജ്ജമാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും പ്രത്യേകം പ്രശംസിക്കുകയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
പിണറായി സർക്കാർ പിന്നിട്ട എട്ട് വർഷം പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഫലപ്രദമായ ഇടപെടലുകളാണ് ഈ നേട്ടം കൈവരിക്കാൻ കാരണമെന്നും,ഇന്ത്യയിൽ വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനം എന്ന ബഹുമതിക്ക് കേരളത്തെ യോഗ്യമാക്കിയതിന്റെ അനുഭവസാക്ഷ്യമാണ് ഈ വിജയമെന്നും കടന്നപ്പള്ളി പറഞ്ഞു.
യൂത്ത് കോൺഗ്രസ് – എസ് ജില്ലാ കമ്മറ്റി ആലുവ (കമ്പനിപ്പടിയിലുള്ള) സുൽത്താൻ വീട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എസ്. എസ്. എൽ. സി, ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് – എസ് ജില്ലാ പ്രസിഡന്റ് രഞ്ജു ചെറിയാൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് -എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് – എസ് സംസ്ഥാന പ്രസിഡണ്ട് സന്തോഷ് കാലാ
കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടിവി വർഗീസ് മാത്യൂസ് കോലഞ്ചേരി,ഐ.ഷിഹാബുദ്ദീൻ,എ ഐ സി സി മെമ്പർ വി വി സന്തോഷ് ലാൽ സംസ്ഥാന നേതാക്കൾ ജയ്സൺ ജോസഫ് ആൻറണി സജി നിശില്‍ പി സിദ്ധാർത്ഥ് കെ എ നാസർ അജിത് കുമാർ എന്നിവർ സംസാരിച്ചു.