ജനങ്ങളിൽ ഭീതിപരത്തി തേനീച്ചകൂട് , അധികാരികൾ നിസംഗതയിൽ.
കടുത്തുരുത്തി/പെരുവ: മാസങ്ങൾ മുൻപ് പെരുവ – ശാന്തിപുരം റൂട്ടിൽ, കലാം റോഡ് സൈഡിൽ വൻതേൻ കൂടുകൂട്ടിയിരിക്കുന്ന വിവരം കടുത്തുരുത്തി ഫയർഫോഴ്സിനെ അറിയിച്ചിട്ട്,കോട്ടയത്തെ ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിനെ വിളിച്ചറിയിക്കുവാണ് അവർ നിർദ്ദേശിച്ചത്,പൂഞ്ഞാറിലുള്ള ഒരു വ്യക്തി തേൻ എടുത്ത് ഈച്ചയെ മാറ്റി തരുമെന്ന് അവർ അറിയിച്ചു.
ഗ്രാമ പഞ്ചായത്തുമായിട്ട് ബന്ധപ്പെട്ട് മാത്രമേ ഈച്ചയെ മാറ്റിയാൽ മതിയെന്നും പറഞ്ഞു.കാരണം അപകടം ഉണ്ടായാൽ കേസ് വേറെയാകും.
പൂഞ്ഞാറുകാരൻ പറഞ്ഞത് ഇവിടെ വന്നു പോകുന്നതിന് 2000 രൂപ ചിലവ് വരുമെന്ന്,അജി കരീക്കാട്ട് പെരുവ,മുളക്കുളം ഗ്രാമപഞ്ചായത്ത് ഭാരവാഹികളെ ഈ വിവരം വിളിച്ചറിയിച്ചു.2000 രൂപ ചിലവഴിയ്ക്കുവാൻ പഞ്ചായത്തിന് വകുപ്പില്ലന്നാണ് പറയുന്നത്.സെക്രട്ടറി സമ്മതിക്കില്ലന്നും പറഞ്ഞു കേൾക്കുന്നു. വികൃതിയ്ക്കായി കുട്ടികൾ ആരെങ്കിലും ഒരാൾ കല്ലടുത്ത് എറിഞ്ഞാൽ പിന്നെ നോക്കണ്ട ആരുടെയും നിയന്ത്രണത്തിൽ നിൽക്കില്ല. കുട്ടികളുൾപ്പെടെ നിരവധി വഴിയാത്രക്കാർ സഞ്ചരിക്കുന്ന വഴിയാണ് ഇത്, ഇന്നും [മെയ് 13 തിങ്കൾ] അജി എല്ലാവരേയും വിളിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. പത്ര വാർത്തയും,സോഷ്യൽ മീഡിയായിലും വാർത്ത എത്തിയിട്ടും കുലുക്കമില്ലാത്ത മുളക്കുളത്തെ പഞ്ചായത്ത് അധികാരികളുടെ നിൽപ്പ് നല്ലതല്ലായെന്ന് മാത്രമേ പറയുന്നുള്ളു.