മുംബൈയിൽ അതി ശക്തമായ പൊടിക്കാറ്റ്; വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി
മുംബൈ: മുംബൈയിൽ അതി ശക്തമായ പൊടിക്കാറ്റ്. കനത്ത ചൂടിന് ആശ്വാസമായി പെയ്ത മഴക്കൊപ്പമാണ് ശക്തമായ പൊടിക്കാറ്റും ഉണ്ടായത്. പൊടിക്കാറ്റിൽ കാഴ്ചാ പരിധി കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. സാഹചര്യം വിലയിരുത്തിയ ശേഷം ടേക്ക് ഓഫ് ലാൻഡിങ് തുടങ്ങുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
കനത്ത മഴയെ തുടർന്ന് സബർബർ ട്രെയിൻ സർവീസുകളും വൈകുകയാണ്. സെൻട്രൽ ലൈനിലും ഹാർബർ ലൈനിലും മഴയും പൊടിക്കാറ്റും ട്രെയിൻ സർവീസിനെ ബാധിച്ചു. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും മഴ ബാധിച്ചു.
മുംബൈയിലെ ഘാട്‌കോപര്‍, ബാന്ദ്ര, കുര്‍ള, ധാരാവി മേഖലകളിലാണ് മഴ പെയ്തത്. കാലാവസ്ഥയിലുണ്ടായ മാറ്റം, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാന്ധിച്ചു. വിമാനം ഇറക്കുന്നതും പറന്നുയരുന്നതും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
പെട്ടെന്ന് കാലാവസ്ഥയിലുണ്ടായ മാറ്റം നഗരത്തിലെ ഗതാഗതത്തെയും ബാധിച്ചു. താനെ, പാല്‍ഘര്‍, റായ്ഗഡ്, സോലാപുര്‍, ലാത്തൂര്‍, ബീഡ്, നാഗ്പുര്‍, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകള്‍ക്ക് ആര്‍.എം.സി. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പൊടിക്കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകിവീണ് പലയിടത്തും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. കൂറ്റൻ ഇരുമ്പ് ബോർഡ് തകർന്നു വീണതിനെ തുടർന്ന് ഏഴു പേർക്ക് പരിക്കേറ്റു. ബോർഡിന്റെ അടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.