ബഹ്‌റൈനിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം; നാല് മരണം

0

മനാമ: ബഹ്റൈനിൽ കെട്ടിടത്തിന് തീപിടിച്ച് നാല് പേർ മരിച്ചു. അൽ ലൂസിയിലാണ് സംഭവം. മരിച്ചവരിൽ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്ളതായാണ് പുറത്തുവരുന്ന വിവരം. എട്ടു നില റെസിഡൻഷ്യൽ കെട്ടിടത്തിലാണ് വൻ തീപിടുത്തമുണ്ടായത്.

തീപിടിച്ച കെട്ടിടത്തിൽ നിന്ന് 20ഓളം താമസക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയവർ എല്ലാം സുരക്ഷിതരാണ്. ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകിയാതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തീപിടുത്തത്തിന്റെ വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീ അണയ്ക്കാൻ ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരെയും വിന്യസിച്ചിരുന്നു. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *