രാജസ്ഥാന്‍ പ്ലേഓഫിന് ഇനിയും കാക്കണം, ചെന്നൈ സാധ്യത നിലനിർത്തി

0

ചെന്നൈ: ചെപ്പോക്കിലെ പിച്ച് തനി സ്വഭാവം കാണിച്ചപ്പോൾ ബാറ്റിങ് വെടിക്കെട്ടുകാർക്ക് വിശ്രമം. ബൗളർമാർ മേധാവിത്വം പുലർത്തിയ ലോ സ്കോറിങ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനു കീഴടക്കിയ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. ഔദ്യോഗികമായി പ്ലേഓഫ് പ്രവേശനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇനിയും കാത്തിരിക്കണം.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. അഞ്ച് വിക്കറ്റ് മാത്രമേ നഷ്ടപ്പെട്ടുള്ളൂ എങ്കിലും 20 ഓവറിൽ നേടാനായത് വെറും 141‌ റൺസ്. പിച്ചിന്‍റെ സ്വഭാവം വച്ച് ചെന്നൈക്ക് ഈ ലക്ഷ്യം അത്ര എളുപ്പവുമായിരുന്നില്ല. 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് അവരും വിജയം നേടിയത്.

പവർപ്ലേയിൽ വിക്കറ്റൊന്നും വീണില്ലെങ്കിലും യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ചേർന്ന ആർആർ ഓപ്പണിങ് ജോടിക്ക് സ്കോർ 42 വരെയേ എത്തിക്കാനായുള്ളൂ. തൊട്ടടുത്ത ഓവറിൽ ജയ്സ്വാൾ (21 പന്തിൽ 24) വീഴുകയും ചെയ്തു. ബട്ലറും (25 പന്തിൽ 21) സഞ്ജുവും (19 പന്തിൽ 15) നിരാശപ്പെടുത്തി. ആദ്യ മൂന്നു വിക്കറ്റും പേസ് ബൗളർ സിമർജീത് സിങ്ങാണ് സ്വന്തമാക്കിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *