പെരുമാറ്റചട്ടലംഘനം നടത്തി: തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ കേസ്
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. എം എൽ എയുടെ വസതിക്ക് സമീപം ആൾക്കൂട്ടം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അല്ലു അർജുനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
അല്ലു അർജുനെ കൂടാതെ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എം എൽ എ ആയ രവി ചന്ദ്ര കിഷോർ റെഡിക്കുമെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. എം എൽ എ ആയ രവിചന്ദ്ര കിഷോർ റെഡ്‌ഡി മുൻകൂർ അനുമതി തേടാതെയാണ് അല്ലു അർജുനെ ക്ഷണിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചത്.
ആന്ധ്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നാളെ നടക്കുന്ന സാഹചര്യത്തിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് അല്ലു അർജുനെ ക്ഷണിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചത്. 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ എം എൽ എയുടെ വസതിക്ക് സമീപം ആൾക്കൂട്ടം ഉണ്ടാക്കിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
എന്നാൽ താൻ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും ആളല്ല എന്നും തന്റെ സുഹൃത്തിന് പിന്തുണ നൽകാൻ വന്നതാണെന്നും നടൻ അല്ലു അർജുൻ വ്യക്തമാക്കുകയും ചെയ്തു