സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്.ഗ്രാമിന് 30 രൂപ കുറഞ്ഞു.ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6725 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 53800 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയുമാണ് ഇന്നത്തെ വില.അക്ഷയതൃതീയ ദിനമായ ഇന്നലെ രണ്ട് തവണയാണ് സ്വർണവില കുതിച്ചുയർന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 45 രൂപ കൂടി 6,660 രൂപയായിരുന്നു. പിന്നീട് ഗ്രാമിന് 85 രൂപ കൂടി 6700 രൂപയിലെത്തി. പവന് മൊത്തം 680 രൂപ കൂടി ഇന്നലെ 53,600 രൂപയിലായിരുന്നു സ്വർണവ്യപാരം.