കരമന അഖിൽ‌ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു പോലീസ്, കൊലപാതകത്തിന് കാരണം മുൻവൈരാ​ഗ്യം

0

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു പോലീസ്. അഖിൽ, വിനീത്, സുമേഷ് എന്നിവര് പ്രതികളെന്നു തിരിച്ചറിഞ്ഞു.ഇവർ ലഹരിസംഘത്തിലെ ​ഗുണ്ടാ സംഘമെന്നാണ് പൊലീസ് കണ്ടെത്തൽ.പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കെയാണ്. അഖിലും വിനീതും മുൻപും കൊലപാതക കേസുകളിലെ പ്രതികളായിരുന്നു. കരമന അനന്ദു കൊലപാതകത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.

പ്രതികൾ കേരളം വിട്ടുപകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. പ്രതികളെ വേ​ഗം പിടികൂടണമെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശം. അതേസമയം കൊലപാതകത്തിന് കാരണം മുൻവൈരാ​ഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു.എതിർ സംഘത്തിലെ ആളുകളെ അഖിൽ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഇതേ തുടർന്നുണ്ടായ വൈരാഗ്യം മൂലമാണ് എതിർസംഘത്തിൽപ്പെട്ടയാളുകൾ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അഖിലും പ്രതികളും ലഹരി സംഘത്തിലെ കണ്ണികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഖിലിനെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആറു തവണ അഖിലിന്റെ ദേഹത്തേക്ക്‌ കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് അഖിലിനെ നിർത്താതെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അഖിൽ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മർദ്ദനം തുടർന്നു.തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയിലെത്തിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *