‘മുഖ്യമന്ത്രിയുടെ വിദേശയാത്രയെപറ്റി അറിയിച്ചിട്ടില്ല; യാത്രയെ കുറിച്ച് മാധ്യമങ്ങൾ അറിയിച്ചതിന് നന്ദി’: ഗവർണർ

0

മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ചറിയുന്നത് മാധ്യമങ്ങൾ പറഞ്ഞപ്പോൾ.യത്രയെ കുറിച്ചരിച്ചതിന് മാധ്യമങ്ങളോട് നന്ദിയും പറഞ്ഞു ഗവര്‍ണര്‍.മുൻപ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വക്തമാക്കി.

ഇതേക്കുറിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ലയെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.ആനന്ദ ബോസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *