മോദിയെപറ്റി കേട്ടുകഥകൾ തട്ടിവിടുന്നു; ജൂൺ 4 ന് നുണക്കൊട്ടാരങ്ങങ്ങൾ തകർന്നുതരിപ്പണമാവും; കെ സുരേന്ദ്രൻ

0

ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തർപ്രദേശിൽ മോദി വിയർക്കുന്നു, ഗുജറാത്തിലും കാലിടറുന്നു.മഹാരാഷ്ട്രയിൽ മോദി വെള്ളം കുടിക്കുന്നു, കർണ്ണാടകയിൽ വലിയ തിരിച്ചടി ഡൽഹിയിൽ കെജുവിന്റെ ഇടക്കാല ജാമ്യം മോദിയെ വിറപ്പിക്കുന്നു.എന്തെല്ലാം കഥകളാണ് ഓരോ മിനിട്ടിലും തട്ടിവിടുന്നത്.ഇതൊന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി ഈ നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവുമെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മൂന്നാം തവണയും മോദി തന്നെ ജയിക്കും. കഴിഞ്ഞ തവണത്തേക്കാൾ വർദ്ധിത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സുരേന്ദ്രൻ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *