സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ ബ്രാൻഡ് ഉത്പന്നങ്ങൾ വിദേശവിപണിയിലേക്ക്

0

കോട്ടയം: കേരളത്തിലെ സഹകരണ സഹകരണസംഘങ്ങൾ ഉത്പാദിപ്പിക്കുന്ന മൂല്ല്യവർദ്ധിത ഉത്പനങ്ങൾ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കയറ്റുമതി ചെയ്യുന്നു. കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.

നിലവിൽ, രണ്ടു സഹകരണ സ്ഥാപനങ്ങളേ ഉത്പന്നങ്ങൾ വിദേശത്തേക്കയയ്ക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായ നോർത്ത് മലബാർ ഡിസ്ട്രിക്ട് മാർക്കറ്റിങ് ആൻഡ് സപ്ലൈ സഹകരണസംഘംവും (എൻ.എം.ഡി.സി.) എറണാകുളം വാരപ്പട്ടി സർവീസ് സഹകരണ ബാങ്കുമാണിത്. സംസ്കരിച്ച ഏത്തപ്പഴം, പൈനാപ്പിൾ, ചക്കപ്പഴം എന്നിവ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്കാണ് വാരപ്പട്ടി ബാങ്ക് അയയ്ക്കുന്നത്. എൻ.എം.ഡി.സി.യാകട്ടെ വെളിച്ചെണ്ണയും വയനാടൻ ഉത്‌പന്നങ്ങളും കയറ്റിയയയ്ക്കുന്നു.

ഇത് വിജയകരമായതോടെ കൂടുതൽ ബാങ്കുകളുടെ ഉത്പന്നങ്ങൾ വിദേശ വിപണിയിലേക്ക് എത്തിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. ഇതിനായി സഹകരണവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ഉത്പന്നങ്ങൾ ശേഖരിച്ച് കയറ്റുമതിക്ക് നൽകുന്നതിന് മന്ത്രി നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന 22 സഹകരണ സംഘങ്ങളുടെ യോഗം സഹകരണ രജിസ്ട്രാർ വിളിച്ചിരുന്നു. അതിനു ശേഷം കയറ്റുമതി മേഖലയിൽ സഹകരണ പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രവർത്തിക്കാൻ താത്പര്യമുള്ള കയറ്റുമതികമ്പനികളുടെ യോഗവും വിളിച്ചു ചേർത്തു. ഏഴുകമ്പനികളാണ് അതിൽ പങ്കെടുത്തത് അതിൽ ഒരു ഏജൻസിയാണ് ഉത്പന്നങ്ങൾ അയയ്ക്കുന്നത്.

ഈ മാസം20 തീയതി ആദ്യ കണ്ടയ്നർ അയക്കുകയാണ്. അമേരിക്കയിലേക്കാണ് ഈ കയറ്റുമതി ലണ്ടനിലേക്കുള്ള ഏജൻസി തയാറായി എത്തിയിട്ടുണ്ട്. ഗൾഫ്-യൂറോപ്യൻ രാജ്യങ്ങളിൽ കേരളത്തിലെ തനത് ഉത്പന്നങ്ങൾക്ക് നല്ല വിപണിയുണ്ട് അതും അനുകൂലമാക്കി എടുക്കുകയാണ്. ഇതിനൊപ്പം രാജ്യത്തെ ആദ്യ സഹകരണ കയറ്റുമതികേന്ദ്രം തുടങ്ങാനൊരുങ്ങുകയാണ് സഹകരണവകുപ്പ്. കേരളത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് വിദേശവിപണി ഉറപ്പാക്കാനാണിത്. കർഷകർക്ക് കൂടുതൽ വരുമാനവും ഉറപ്പിക്കാനാവും.

നിലവിലെ കോ-ഓപ് മാർട്ടുകൾ ശക്തമാക്കി എല്ലാപഞ്ചായത്തുകളിലും വ്യാപിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിൽ സഹകരണ ഉത്പന്നങ്ങളെത്തിക്കാനും പദ്ധതിയുണ്ട്. ഭക്ഷ്യസംസ്കരണവിഭാഗത്തിൽ 360-ഓളം ഉത്പന്നങ്ങൾ സഹകരണ സംഘങ്ങളുടേതായുണ്ട്. ഗുണനിലവാരം ഉറപ്പാക്കി കയറ്റുമതിചെയ്യും. സംരംഭകത്വമേഖലയിൽ ഒരുവർഷത്തിനകം വൻകുതിച്ചുചാട്ടം സഹകരണ സംഘങ്ങളിലൂടെ ഉണ്ടാകും. ചെറിയ പ്രദേശത്തെ വിപണി എന്നതാണ് കേരളത്തിലെ സഹകരണ ഉത്പന്നങ്ങളുടെ പ്രശ്നം. വിശ്വസിച്ച് വാങ്ങാവുന്ന ഉത്പന്നങ്ങൾ വിദേശത്തും വിപണി ഉറപ്പാക്കുന്നതോടെ സംഘങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കും.

വാരപ്പെട്ടി, എൻ. എം. ഡി.സി, എന്നിവയ്ക്ക് പുറമെ നന്ദിയോട്, മറയൂർ, തങ്കമണി, മാങ്കുളം,കാക്കൂർ, റെയ്ഡ് കോ,അഞ്ചരക്കണ്ടി, ഒക്കൽ, പള്ളിയാക്കൽ,കൊടിയത്തൂർ, മാഞ്ഞാലി , കാരമല,ഉദുമ,വെണ്ണൂർ, ഭരണിക്കാവ്,ഉറങ്ങാട്ടരി, കൊട്ടൂർ,ഏറമം തുടങ്ങിയ സംഘങ്ങൾ കയറ്റുമതിക്ക് ആവശ്യമായ മൂല്യവർദ്ധിത ഉത്പനങ്ങൾ എത്തിക്കാൻ തയാറായിട്ടുണ്ട്.കയറ്റുമതിക്കുള്ള ധാരണാപത്രം കയറ്റുമതി നടത്തുന്ന കമ്പനിക്ക് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ കൈമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *