നിവേദ്ധ്യത്തിലും പ്രസാദത്തിലും ഇനി അരളിപൂ വേണ്ട; ദേവസ്വം ബോർഡ്

0

തിരുവനന്തപുരം: ക്ഷേത്ര നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗം വേണ്ടെന്ന് നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിച്ചെടിയുടെ പൂവിലും ഇലയിലും വിഷാംശമുണ്ടെന്ന ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കാമെന്നും ബോര്‍ഡ് തീരുമാനം.

നേരത്തേ തന്നെ ആരാളിപ്പൂ നിവേദ്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ചില ക്ഷേത്രങ്ങൾ അരളി ഒഴിവാക്കാനുള്ള തീരുമാനവും എടുത്തിരുന്നു.സൂര്യാ സുരേന്ദ്രന്റെ അരളിപ്പൂവ് കഴിച്ചുള്ള മരണത്തിന് ശേഷമാണ് ക്ഷേത്രാചാരങ്ങളിൽ നിന്ന് പൂവ് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായത്. ഇതോടെ ശബരിമല മുന്നൊരുക്കങ്ങള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഈ വിഷയം ചർച്ചയാവുകയും, തുടർന്ന് നിവേദ്യത്തിലും പ്രസാദത്തിലും പൂവ് നല്കരുതെന്ന് തീരുമാനിക്കുകയുമായിരുന്നു. ശാസ്ത്രീയ വിശദീകരണം ലഭിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമെന്നാണ് ആദ്യ യോഗത്തിൽ തീരുമാനിച്ചത്.എന്നാൽ ഇന്ന് കൂടിയ യോഗത്തിൽ പൂവിനെ ആരാധനാക്രമങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

കഴിക്കുന്ന പ്രസാദത്തിനൊപ്പവും നെറ്റിയിൽ തൊടുന്ന പ്രസാദത്തിലും ഇനി അരളി ഉണ്ടാകില്ല. എന്നാൽ മറ്റ് കാര്യങ്ങൾക്ക് അരളി ഉപയോഗിക്കുന്നത് തുടരും. ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ തുടങ്ങിയ ചടങ്ങുകൾക്ക് ഈ പൂവുപയോഗിക്കാം.ഭക്തരുടെ കൈകളിലേക്ക് അരളി എത്തുകയില്ലെന്ന് മാത്രം.വളരെ ചെറിയ അളവിൽ ശരീരത്തിൽ ചെന്നാൽപ്പോലും അപകടകാരിയാണ് അരളി മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കുംഇത് അപകടം ചെയ്യും. ഈയിടെ അരളി കഴിച്ച് പശുവും കിടാവും ചത്തത് വാർത്തയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *