നിമിഷ പ്രിയയുടെ മോചനം; ചർച്ചകൾ ഉടൻ ആരംഭിക്കും;മാതാവ് പ്രേമകുമാരി യെമനിൽ തുടരുന്നു

0

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കും.നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം 24 നാണ് മാതാവ് പ്രേമകുമാരി സനയിലെ ജയിലിൽ എത്തി നിമിഷപ്രിയയെ നേരിൽ കണ്ടത്.തുടർന്ന് വിഷയത്തിൽ പ്രാഥമിക ചർച്ചകളും നടന്നിരുന്നു.

വിശദമായ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.യമനിലെ എംബസി അധികൃതരും അഭിഭാഷകരും സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളുമായാണ് ചർച്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ യെമനിൽ അവധിയായതിനാലാണ് ചർച്ച നീണ്ടുപോകാൻ കാരണം. ഗോത്ര തലവന്മാരുമായുള്ള ചർച്ചയാണ് വിധിയിൽ ഏറ്റവും നിർണായകം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *