പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയുടെ 78.69 വിജയ ശതമാനമാണുള്ളത്. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം.
മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറവാണ്. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42 ശതമാനം വിജയമാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 78.39 ആയിരുന്നു. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണുണ്ടായത്.
ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84ഉം, ഹ്യുമാനിറ്റീസിൽ 67.09ഉം, കൊമേഴ്സിൽ 76.11 ആണ് വിജയശതമാനം. ഇത്തവണ സയൻസ് വിഭാഗത്തില്‍ 189411 പേര്‍ പരീക്ഷയെഴുതിതില്‍ 160696 പേരാണ് ഉന്നത പഠനത്തിന് അർഹത നേടിയത്. ഹ്യൂമാനിറ്റീസിൽ 76835ൽ 51144 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയത് (84.21%). വയനാട് ജില്ലയാണ് ഏറ്റവും പിന്നിൽ (72.13%). സംസ്ഥാനത്ത് 63 സ്കൂളുകളിൽ 100ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 39,242 പേരാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5427പേരുടെ വര്‍ധനവാണുണ്ടായത്.
പ്ലസ് ടുവിൽ 1200 ൽ 1200 മാർക്കും സ്കോർ ചെയ്തത് 105 വിദ്യാർത്ഥികളാണ്.പുനഃർമൂല്യനിർണത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 14 ആണ്.പ്ലസ് ടു സേ പരീക്ഷകൾ ജൂൺ 12 മുതൽ 20 വരെ നടക്കും.സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം നടത്തുമെന്നും രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നിര്‍ദേശിച്ചിട്ടുണ്ട്.റിസൾട്ട് താഴെ തന്നിരിക്കുന്നു സൈറ്റുകളിൽ ലഭ്യമാണ്.
www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാണ്.