കാരക്കോണം മെഡിക്കൽ കോഴ; ഇഡി കുറ്റപത്രം സമർപ്പിച്ച്
കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് ധർമ്മരാജ് രസാലം അടക്കം നാലു പേരെ പ്രതികളാക്കികൊണ്ടാണ് ഇഡിയുടെ കുറ്റപത്രം.സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി സ്ഥാനത്തുള്ളത്.ബിഷപ് ധർമ്മരാജ് രസാലത്തിന് പുറമെ, കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് അബ്രഹാം, സഭാ മുൻ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതിപട്ടികയിലുണ്ട്.