രണ്ടാം ഘട്ട പദ്മ അവാർഡുകൾ ഇന്ന് രാഷ്‌ട്രപതി ഭവനിൽ വിതരണംചെയ്യും
പദ്മ അവാർഡുകളുടെ രണ്ടാം ഘട്ട വിതരണം ഇന്ന് നടത്തും.രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ജേതാക്കൾക്ക് പുരസ്കാരം വിതരണം നടത്തും.66 പേരാണ് ഇന്ന് പദ്മ പുരസ്കാരം ഏറ്റുവാങ്ങുക. തെലുങ്ക് നടനായ ചിരഞ്ജീവി, നർത്തകി വൈജയന്തിമാല എന്നിവർക്ക് രാഷ്‌ട്രപതി പത്മവിഭൂഷൺ സമ്മാനിക്കും. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകും.ബിജെപി നേതാവ് ഒ.രാജഗോപാലിനും പത്മഭൂഷൺ സമ്മാനിക്കും. അശ്വതി തിരുന്നാൾ ഗൗരി ലക്ഷമി ഭായ്, മുനി നാരായണ പ്രസാദ്, സത്യനാരായണ ബലേരി തുടങ്ങിയവരാണ് പദ്മശ്രീ ഏറ്റുവാങ്ങുന്ന മറ്റു പ്രമുഖർ. വിദ്യാഭ്യാസ പ്രവർത്തകൻ പി.ചിത്രൻ നന്പൂതിരിപ്പാടിന് മരണാനന്തര ബഹുമതിയായും പത്മശ്രീയും നൽകും.