തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെ; സാം പ്രിതോദയുടെ വിവാദ പ്രസ്താവന
സാം പ്രിതോദയുടെ പ്രസ്താവന വീണ്ടും വിവാദത്തിൽ. വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്ന സാം പ്രിതോദയുടെ പ്രസ്താവനയാണ് വിവാദമായത്. ടിഞ്ഞാറുള്ളവർ അറബികളെ പോലെ, വടക്കുള്ളവർ യൂറോപ്പുകാരെപോലെയെന്നും പ്രിതോദ മുമ്പ് പറഞ്ഞിരുന്നു. ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണം സൂചിപ്പിച്ചാണ് സാം പ്രിതോദ പ്രസ്താവന നടത്തിയത്. വ്യത്യസ്തതകളുണ്ടെങ്കിലും അതൊന്നും പ്രശ്നമല്ലെന്നും എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നവരാണെന്നും പ്രിതോദ പറഞ്ഞിരുന്നു. എന്നാൽ, പ്രസ്താവണക്കെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശർമ്മയും മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങും പ്രതികരിച്ചു.