പ്രജ്വൽ രേവണ്ണ ഉടൻ നാട്ടിലേക്കില്ല; മടങ്ങി വരവ് 13ന് ശേഷമെന്ന് വിവരം
ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ 13 ന് ശേഷം മാത്രമാകും നാട്ടിൽ തിരിച്ചെത്തുകയെന്ന് വിവരം.നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി പുർത്തിയായ ശേഷമേ പ്രജ്വൽ നാട്ടിൽ മടങ്ങിയെത്തുകയുള്ളു എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.13ഓടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാവും.സംഭവം കേസ് ആകുമെന്ന് കണ്ടപ്പോൾ കർണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് പ്രാജ്വൽ രാജ്യം വിട്ടത്. പ്രജ്വലിനെതിരെ ഇന്നലെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു.