ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴൽനാടന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

0

ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസിന്റെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ് യൂണിറ്റാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.21 പ്രതികളടങ്ങുന്ന കേസിൽ 16ാം പ്രതിയാണ് മാത്യുകുഴൽ നാടൻ. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നാണ് എഫ്ഐആറിലെ ആരോപണം.

മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കും. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതിയയുള്ളത്. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സ്ഥലം കൂടുതൽ കൈവശപ്പെടുത്തിയെന്നും വിജിലൻസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. 2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെൻറ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടൻറെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ രജിസ്റ്റർ ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *