വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്; പനിയടക്കമുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധിക്കണം

0

തിരുവനന്തപുരം:സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം നൽകിയത്. കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്നും മുന്നറിയിപ്പ്. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈൽ പനിക്കും ഉള്ളതെന്നും അപകട സാധ്യത താരതമ്യേന കുറവാണെന്നും പനിയടക്കം രോഗ ലക്ഷണം ഉള്ളവര്‍ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *