കെ സുധാകരൻ നാളെ കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കും
കെ സുധാകരൻ നാളെ കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കും. ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് സുധാകരൻ തിരിച്ചെത്തുന്നതിന് അനുമതി നൽകിയതിനെ തുടർന്ന് നാളെ രാവിലെ 10 മണിക്കാണ് സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കുക.
ഹൈക്കമാൻഡുമായി ആലോചിച്ചശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിൽ തീരുമാനമെടുക്കുകയുള്ളുവെന്നും എന്നും താൻ തന്നെയാണ് ഇപ്പോഴും കെ.പി.സി. പ്രസിഡന്റ് എന്നും ഏത് സമയത്തും സ്ഥാനം ഏറ്റെടുക്കുന്നത് തടസ്സമില്ല എന്നും നേരത്തെ കേസ് സുധാകരൻ പ്രതികരിച്ചിരുന്നു
പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി തോന്നിയിട്ടില്ല എന്നും ആർക്കെതിരെയും തനിക്ക് പരാതിയില്ലെന്നും കെപിസിസി പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് പാർട്ടിക്ക് അകത്ത് യാതൊരുവിധ അനിശ്ചിതത്വവും നിലനിൽക്കുന്നില്ല എന്നും കെ സുധാകരൻ പറഞ്ഞിരുന്നു