വിറാൾ മലയാളി കമ്മ്യൂണിറ്റി മതസൗഹാർദ്ധ ആഘോഷം സംഘടിപ്പിച്ചു
വിറാൾ :വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെ ഈസ്റ്റർ- റമദാൻ -വിഷു ആഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ഓവർസീസ് കോൺഗ്രസ് യുകെ വർക്കിംഗ് പ്രസിഡൻറ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഡബ്ല്യു എം സി പ്രസിഡൻ്റ് ജസ്വിൻ കുളങ്ങര അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബി സാം തോട്ടത്തിൽ,വൈസ് പ്രസിഡൻറ് പ്രീതി ദിലീപ്,കമ്മ്യൂണിറ്റി കോഡിനേറ്റർ ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.ഡാൻസ് കോമ്പറ്റീഷനിൽ സമ്മാനാർഹരായവർക്ക് ട്രോഫിയും ക്യാഷ് അവാർഡും ആർട്സ് കോഡിനേറ്റർ അലക്സ് തോമസ്, ബിജു ജോസഫ്, മനോജ് തോമസ് ഓലിക്കൽ, ലിൻസൺ ലിവിങ്സ്റ്റൺ, ഷൈനി ബിജു, ശ്രീപ്രിയ ശ്രീദേവി, സലാഹുദ്ദീൻ ഒരുവിൽ,
രേഖ രാജ്മോഹൻ, നോയൽ ആന്റോ, ഷിബി ലോനപ്പൻ, ജൂബി ജോഷി, സോണി ജിബു, ജിയോമോൾ ജോബി എന്നിവർ ചേർന്ന് സമ്മാനിച്ചു..ഈ സാമ്പത്തിക വർഷം ഡബ്ല്യുഎംസി ഏറ്റെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ പ്രഖ്യാപനം ചാരിറ്റി കോഡിനേറ്റർ ഫ്രീഡ പുന്നൻ നിർവഹിച്ചു.