‘ഭരണത്തിന്റെ മറവിൽ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകൾ’; കെജ്‌രിവാളിനെതിരെ ആരോപണങ്ങളുയർത്തി ഇഡി

0

ദില്ലി: കെജ്‌രിവാളിനെതിരെ കടുത്ത ആരോപണങ്ങളുയർത്തി ഇഡി. ഭരണത്തിന്റെ മറവിൽ കെജ്‌രിവാൾ നടത്തിയത് ഹവാല അടക്കമുള്ള ഗൗരവകരമായ ഇടപാടുകൾ എന്ന് ഇഡി പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഇത് സംശയിച്ചിരുന്നില്ല. കെജ്‌രിവാളിനെ പ്രതിചേർത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഇഡി സുപ്രിം കോടതിയിൽ വാദിച്ചു.

ശരത് ഡി നൽകിയ മൊഴികൾ വിശ്വാസനീയം എന്ന നിഗമനത്തിലെത്തിയത് ജുഡീഷ്യൽ ഓഫീസർ. മൊഴികളിൽ ഒരു വൈരുദ്ധ്യവും ഇല്ല. വൈരുദ്ധ്യം ഉണ്ടെന്നത് കെജ്‌രിവാളിന്റെ അസംബന്ധ പ്രചരണമെന്നും ഇഡി. ലഭ്യമായ മൊഴി അനുസരിച്ച് ഈ അഴിമതി കെജരിവാളിന്റെ താല്പര്യമോ സാന്നിധ്യമോ ചിന്തയോ ഇല്ലെങ്കിൽ നടക്കുകയില്ലായിരുന്നുവെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ഗോവയിലെ സപ്ത നക്ഷത്ര ഹോട്ടലിലാണ് കെജ്‌രിവാൾ ഹവാലാ ഇടപാടിന് നേതൃത്വം നൽകിയതെന്നും ഇഡി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *