കൊല്ലം പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്തു കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്തു കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.ഭാര്യയായ പ്രീത (39), മകൾ ശ്രീനന്ദ (12) എന്നിവരാണ് മരിച്ചത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ മകൻ ശ്രീരാഗിനെ (19) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ശ്രീജു (46) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജു കുറ്റം സമ്മതിച്ചതായാണു സൂചന.