വ്യാജ ബലാത്സംഗ കേസ്: പ്രതി ജയിൽവാസം അനുഭവിച്ച അതേ കാലയളവ് യുവതിയും തടവിൽ കഴിയണമെന്ന് കോടതി
ലഖ്നൗ: ബലാത്സംഗ കേസിൽ തെറ്റായ മൊഴി നൽകിയ യുവതിയെ ശിക്ഷിച്ച് കോടതി. ഉത്തർ പ്രദേശിലെ ബറേലിയിലെ കോടതിയാണ് ഇരുപത്തൊന്നുകാരിയെ 4 വർഷവും 6 മാസവും 8 ദിവസവും ജയിലിൽ കഴിയാൻ വിധിച്ചിരിക്കുന്നത്.
ബലാത്സംഗ കേസിലെ പ്രതിയായ യുവാവ് ജയിൽവാസം അനുഭവിച്ച അത്രയും തന്നെ കാലയളവ് യുവതിയും തടവ് ശിക്ഷ അനുഭവിക്കണമെന്നാണു കോടതി വിധി. ഇതിനു പുറമേ 5.88 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി യുവതി തടവ് അനുഭവിക്കണം