കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാറിനു ജീവൻ രക്ഷാപതകം നൽകും: കോൺഗ്രസ്സ്
കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ സ്ഥലം എംഎൽഎ, സി. ആർ. മഹേഷിനെ ആക്രമിച്ച പ്രതികളെ സംരക്ഷിക്കുന്നുവെന്നു ആരോപിച്ച് കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാറിനെതിരെ കോൺഗ്രസ്സുകാർ സോഷ്യൽ മീഡിയ വഴി വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.
കഴിഞ്ഞദിവസം പലരുടെയും വാട്സ്ആപ്പ് സ്റ്റാറ്റസായും എസിപി ക്കെതിരെ പ്രതിഷേധമുണ്ടായി. എസിപി പ്രദീപിനു ജീവൻ രക്ഷാ പതക്കം നൽകാൻ കോൺഗ്രസുകാർ തീരുമാനിച്ചുവെന്നാണ് പല കോൺഗ്രസുകാരുടെയും whatsapp സ്റ്റാറ്റസ് ആയി വന്നത്. ഭീഷണിയുടെ സ്വരത്തിലുള്ള സ്റ്റാറ്റസായിരുന്നു ഇത്. അക്രമത്തിൽ കല്ലേറിൽ കൊണ്ട് വീഴുന്ന എംഎൽഎ, സി.ആർ. മഹേഷിന്റെ വീഡിയോയും ടെസ്റ്റും ചേർത്താണ് സ്റ്റാറ്റസ്
സ്റ്റാറ്റസ്
സി.ആർ.മഹേഷ് MLA.യെ ആക്രമിച്ച പ്രതികളെ സംരക്ഷിച്ചു വാദിയെ പ്രതിയാക്കുന്ന DYSP പ്രദീപിനോട് തനിക്ക് ജീവൻ രക്ഷാപാതകം നൽകാൻ ഞങ്ങൾ വെച്ചിട്ടുണ്ട്
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധവും അക്രമവും നടത്തിയ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർക്കെതിരെ പ്രത്യേകം പ്രത്യേകം കേസെടുത്തതായി എസിവി പ്രദീപ് കുമാർ അറിയിച്ചു.