പനമ്പള്ളി നഗറിൽ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു
കൊച്ചി പനമ്പള്ളി നഗറിൽ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു.
കൊച്ചി കോർപ്പറേഷനും പൊലീസും ചേർന്നാണ് മൃതദേഹം സംസ്കരിച്ചത്. കുഞ്ഞിനെ സംസ്കരിക്കാനുള്ള സമ്മതപത്രം പൊലീസിന് യുവതി എഴുതി നൽകിയിരുന്നു.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ ശരീരം സൂക്ഷിച്ചുവെച്ച പെട്ടി പുല്ലേപ്പടി പൊതുശ്മശാനത്തിയപ്പോൾ ഏറെ വേദനയോടെയാണ് പൊലീസുകാർ മൃതദേഹം പുറത്തേക്ക് എടുത്തത്. മൃതദേഹത്തിന് മുകളിൽ പൂക്കളും കളിപ്പാട്ടവും നൽകിയായിരുന്നു കുഞ്ഞിന്റെ മടക്കയാത്ര. മാസങ്ങൾക്ക് മുൻപ് കൊച്ചിയിൽ അമ്മയും രണ്ടാം അച്ഛനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ കുഞ്ഞിന്
അന്ത്യ വിശ്രമം ഒരുക്കിയതിന് സമീപമായാണ് നവജാത ശിശുവിന്റെ മൃതദേഹവും സംസ്കരിച്ചത്.