സാഹസികമായി കാറോടിച്ചതിന് സാമൂഹ്യസേവനം ശിക്ഷ; അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി
സാഹസികമായി കാറോടിച്ചതിൽ സാമൂഹിക സേവനം ശിക്ഷ ലഭിച്ച നൂറനാട്ടെ അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി.സർജറി, മെഡിസിൻ, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലാണ് ഇന്ന് ജോലി. ഉച്ചക്ക് രണ്ട് മണി വരെ ജോലി ചെയ്യണം. രോഗികളെ പരിചരിക്കൽ, വാർഡുകളിലേക്ക് മാറ്റൽ തുടങ്ങിയ ജോലികളാണ് ഇവർ ചെയ്യേണ്ടത്. കാറിന്റെ ഡോറിൽ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്തതിനാണ് അഞ്ചു പേർക്കും അപൂർവ്വമായ ശിക്ഷ ലഭിച്ചത്.