ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പുറത്ത്; പത്താം ക്ലാസ്-99.47%, പന്ത്രണ്ടാം ക്ലാസ്-98.19% വിജയം
ദില്ലി: രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.പത്താം ക്ലാസിൽ രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയ ശതമാനം. കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളുമാണ് വിജയിച്ചു. www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.
സംസ്ഥാനത്ത് ഐസിഎസ്ഇയിൽ 160 സ്കൂളുകളും, ഐഎസ്‌സിയിൽ 72 സ്കൂളുകളുമായിരുന്നു പരീക്ഷ സെന്റർ. ഐസിഎസ്ഇ വിഭാഗത്തിൽ മൊത്തം 7186 വിദ്യാര്‍ത്ഥികൾ പരീക്ഷയെഴുതി. ഇവരിൽ 3512 പേര്‍ ആൺകുട്ടികളും 3674 പേര്‍ പെൺകുട്ടികളുമായിരുന്നു. ഐഎസ്‌സിയിൽ 2822 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 1371 ആൺകുട്ടികളും 1451 പേര്‍ പെൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.