വൈദ്യുതി നിയന്ത്രണം പാളി; വീണ്ടും റെക്കോർഡിലെത്തി വൈദ്യുതി ഉപയോഗം

0

സംസ്ഥാനത്ത് പ്രാദേശികമായി ഏർപ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം പ്രയോജനപ്രദമായില്ല.പീക്ക് സമയത്തെ ഉപയോഗത്തിൽ നേരിയ കുറവു സംഭവിച്ചതൊഴിച്ചാൽ വേറെ മറ്റങ്ങളൊന്നുമില്ലാതെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ. 115.9 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപഭോക്താക്കൾ ഉപയോഗിച്ചത്. പീക്ക് സമയ ആവശ്യകത 5635 മെഗാവാട്ടായി കുറഞ്ഞിട്ടുണ്ട്. ഉപയോഗം കുറഞ്ഞില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന നിലപാടിൽ തുടരുകയാണ് കെഎസ്ഇബി.

ഇന്നലെ പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഉപയോഗത്തിൽ കുറവൊന്നുമുണ്ടായില്ല. പോരാത്തതിന് ഉപയോഗം സർവ്വകാല റെക്കോർഡിലേക്ക് എത്തുകയും ചെയ്തു. 115.9 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മൊത്തം ഉപയോഗിച്ചത്. 93 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് എത്തിച്ചത്.വർധിച്ച ഉപയോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു മാർഗ്ഗമില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പലതവണ പറഞ്ഞിട്ടും ജനങ്ങൾ അനുകൂലമായി പ്രതികരിക്കുന്നില്ല.

രണ്ടുദിവസത്തെ ഉപയോഗം നോക്കി വീണ്ടും ലോഡ് ഷെഡിങ്ങിന് ശുപാർശ നൽകിയെക്കും. ഉപയോഗം കൂടിയതുകാരണം ലൈനുകൾ ഡ്രിപ്പാകുന്ന സ്ഥലങ്ങളിലാണ് പത്തു മിനിറ്റോളം കെ.എസ്.ഇ.ബി പ്രാദേശിക നിയന്ത്രണം കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയത്. സംസ്ഥാനത്തിന് ആവശ്യമായതിൽ 20 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

ഇതിനിടെ മേയ് മാസം 19 പൈസയുടെ സർചാർജ് തുടരാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മാസത്തെ ഇന്ധന സർചാർജായാണ് തുക ഈടാക്കുക. ഇതിൽ 10 പൈസ കെ.എസ്.ഇ.ബിയുടെ സർചാർജും 9 പൈസ റെഗുലേറ്ററി കമ്മിഷന്റെ സർചാർജുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *