കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനം; 19കാരിയുടെ പരാതിയിൽ കേസെടുത്തു പൊലീസ്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പെൺകുട്ടിക്ക് പീഡനം. 19 കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ പ്ലംബിംഗ് ജോലിക്ക് എത്തിയ നന്ദു എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.