വീണ്ടും കാൽപാടുകൾ’ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നാളെ
തലവടി :സിഎംഎസ് ഹൈസ്കൂളിൽ മെയ് 19ന് നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിന്റെ ‘വീണ്ടും കാൽപാടുകൾ’ ഒരുക്കങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു.
സ്വാഗതസംഘം യോഗവും പോസ്റ്റർ പ്രകാശനവും മെയ് 5ന് ഞായർ വൈകിട്ട് 3ന് നടക്കും. തുടർന്ന് സ്കൂൾ അങ്കണത്തിൽ സ്വാഗത സംഘ ഓഫീസിന്റെ ഉദ്ഘാടനം പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ നിർവഹിക്കും.ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യൂ അധ്യക്ഷത വഹിക്കും.
സംഗമത്തിന്റെ ഭാഗമായി വിവിധ ബാച്ചുകളുടെ സംഗമം 19ന് 1 മണി മുതൽ ഉണ്ടാകും.ഗുരുവന്ദനത്തോടോപ്പം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കും.1841ൽ സ്ഥാപിതമായ ഈ പള്ളിക്കൂടം 1983ലാണ് ഹൈസ്ക്കൂൾ ആയി ഉയർത്തിയത്.