കൈയും കാലും ബന്ധിച്ച് വേമ്പനാട്ടു കായൽ നീന്തിക്കടന്ന് ആരൺ

0

കോതമംഗലം : കോതമംഗലം സ്വദേശിയായ 9 വയസുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായലിലെ നാലര കിലോമീറ്റർ നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി പ്രകാശിന്റെയും അതിരയുടെയും മകനും, കോതമംഗലം ഗ്രീൻ വാലി പബ്ലിക് സ്കൂൾ ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ് ആണ് ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ട് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്‌.

ശനി രാവിലെ 8.30 നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുന്നത്. കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായലിലെ നാലര കിലോമീറ്റർ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരൺ രോഹിത്ത് പ്രകാശ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പൻ ആണ് പരിശീലനം നൽകിയത്. ചേർത്തല തവണക്കടവിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ആർ ഹരിക്കുട്ടൻ്റെ ആദ്ധ്യക്ഷതയിൽ കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. ക്ളബ് സെക്രട്ടറി അൻസൽ, പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ സൈനു മറ്റു വിശിഷ്ട വ്യക്തികൾ ,നിരവധി നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *