ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡിജിപിയുടെ സർക്കുലർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസമുള്ള ഡേ ഓഫ് നിക്ഷേധിക്കരുതെന്ന് ഡിജിപി ഡോ. ഷെയ്ക്ക് ദർവേശ് സാഹിബ്. ഇത്തരത്തിൽ ഓഫ് നിക്ഷേധിക്കുന്നത് പൊലീസുകാരുടെ മാനസിക സമ്മർദം കൂടുകയും ജോലിയെ ബാധിക്കുകയും ചെയ്യും. ഓഫ് ദിവസങ്ങളിൽ ആ ഉദ്യോഗസ്ഥനെ അത്യാവശ്യ ഘട്ടത്തിലല്ലാതെ തിരിച്ചുവിളിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിൽ മാനസിക സംഘർഷങ്ങൾ കൂടുകയും ആത്മഹത്യ വർധിപ്പക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡിജിപി സർക്കുലർ ഇറക്കിയത്. പൊലീസുകാർക്ക് ഒഴിവു ദിവസങ്ങൾ നിഷേധിക്കുന്നത് മാനസിക സമ്മർദത്തിന് കാരണമാകുന്നുണ്ടെന്നും അത് ജോലിയെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഇതിന് മുമ്പും ഡിജിപി സർക്കുലർ ഇറക്കിയിരുന്നു. ഇത് പാലിക്കപ്പെടുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ മീറ്റിംഗിൽ പരാതി ഉയർന്നതിനെ തുടർന്നാണ് എല്ലാം എസ്പിമാർക്കും യൂണിറ്റ് മോധാവിമാർക്കും സർക്കുലർ അയച്ചത്