മേയർ ആര്യ രാജേന്ദ്രന് വാട്സ്ആപ്പിൽ അശ്ലീല സന്ദേശമയച്ച യുവാവ് പിടിയിൽ..
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന് വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് തിരുവനന്തപുരം സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ-കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കത്തിന് പിന്നാലെയാണ് യുവാവിന്റെ സൈബർ അധിക്ഷേപം.
താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണെന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് നേരിടുന്നതെന്നും ആര്യാ രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ വല്യ രീതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. സോഷ്യൽമീഡിയകളിൽ തുടരുന്ന സൈബർ ആക്രമണത്തിൽ മേയർ പരാതി നൽകിയിരുന്നു. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകൾക്കും കീഴിൽ അശ്ലീല കമന്റുകളാണ് നിറയുന്നതെന്നും പരാതിയിൽ പരാമർശിക്കുന്നു.