കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം; പുലിയെന്ന് സംശയിച്ച് സിഐഎസ്എഫ്
കണ്ണൂർ: വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം കണ്ടെത്തി. പുലിയെന്നാണ് സംശയം. പ്രദേശത്ത് വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയാതായി സിഐഎസ്എഫ്. സംഘത്തിന്റെ പരിശോധനക്കിടെയാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ വിമാനത്താവളത്തിലെ മൂന്നാം ഗെറ്റ് പരിസരത്ത് കണ്ടത്. സമീപത്തെ മരങ്ങളുടെ തോലുകൾ ഇളക്കി മാറ്റിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
ഇത് വന്യ ജീവി ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രധാന കാർഗോ കോംപ്ലക്സിന്റെ മതിൽകെട്ടിനോട് ചേർന്ന കാടുപിടിച്ച ഭാഗത്ത് ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച നായയുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഏത് വന്യ ജീവിയാണ് എത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജീവിയെ കണ്ടെത്താൻ വനം വകുപ്പ് മേഖലയിൽ ക്യാമറ സ്ഥാപിച്ചിരിക്കുകയാണ്.