ഹരിപ്പാട് സ്വദേശിനിയുടെ സൂര്യയുടെ മരണകരണം അരളിപൂ ഉള്ളിൽ ചെന്നതോ..?

0

ഹരിപ്പാട്: പള്ളിപ്പാട് സ്വദേശി സൂര്യയുടെ മരണം അരളിപ്പൂവ് കഴിച്ചതിനെ തുടർന്നോ? ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു വീണ സൂര്യ സുരേന്ദ്രൻ(24) തിങ്കളാഴ്ച രാവിലെയാണ് മരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള യാത്രയിലുടനീളം ഛർദിയുണ്ടായിരുന്നു സൂര്യയ്ക്ക്. എന്തുകൊണ്ടാണ് യുവതിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

യാത്രയ്ക്ക് മുൻപായി സൂര്യ അയൽപകത്തെ വീട്ടിൽ നിന്ന് അരളിപ്പൂവ് കഴിച്ചിരുന്നുവെനെന്ന വിവരമാണ് അതിന് ശേഷം പുറത്ത് വരുന്നത്. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പ്രകടിപ്പിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാർ പറഞ്ഞു. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. വണ്ടാനം മെഡിക്കൽ കേളജ് ആശുപത്രിയിലായിരുന്നു സൂര്യയുടെ പോസ്റ്റുമോർട്ടം. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തമാകു.

വഴിയോരങ്ങൾ, വീട്ടുവളപ്പിലും ക്ഷേത്രപരിസരതുമെല്ലാം തഴച്ചു വളരുന്നൊരു ചെടിയാണോ സൂര്യയുടെ ജീവിതത്തിലെ വില്ലനായത്?ക്ഷേത്രങ്ങളിൽ നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും ഉപയോഗിച്ചുകാണാറുണ്ട്. തെച്ചിക്കും, തുളസിക്കും, അരളിക്കും ഔഷധ ഗുണങ്ങളുണ്ട്. പക്ഷേ തുളസി പോലെയല്ല അരളി. ശ്രദ്ധിച്ചില്ലെങ്കിൽ വിപരീതഫലമാകും ഉണ്ടാവുക.മിക്ക ക്ഷേത്രങ്ങളിലും നിലവിൽ അരളിപ്പൂവ് നിവേദ്യത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃപ്രയാർ ക്ഷേത്രത്തിൽ പത്ത് വർഷങ്ങൾക്ക് മുൻപേ തന്നെ അരളിപ്പൂവ് നിവേദ്യത്തിൽ ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *