ഡ്രൈവിംഗ് സ്കൂളുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പരിഷ്കരിച്ച ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നാളെ മുതൽ ആരംഭിക്കാനിരിക്കെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ. പരിഷ്കരിച്ച ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ആരംഭിക്കാനിരുന്ന നാളെ മുതലാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ചുകൊണ്ട് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിന്റെ ഭാഗമായി ഗതാഗത വകുപ്പ് പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണം എന്നാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രധാനമായും ആവശ്യപ്പെടുന്നത്. കാറുകളും മറ്റ് ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ നടപ്പിലാക്കും എന്നായിരുന്നു ഗതാഗത മന്ത്രി ഗണേഷ് കുമാർ പ്രഖ്യാപിച്ചിരുന്നത്.