ശോഭ സുരേന്ദ്രനെ പരിചയമില്ല, ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തിരഞ്ഞെടുപ്പിന് സാധിക്കില്ല; ഇ.പി ജയരാജൻ
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിൽ സിപിഐഎമ്മിനു, എൽഡിഎഫിനും എതിരായ സംഘടിത ഗൂഢാലോചന എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.തന്നെ ആർഎസ്എസ് മൂന്നുതവണ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അങ്ങനെയൊരാൾ ബിജെപിയിൽ പോകുമെന്ന് എങ്ങനെ വാർത്ത നൽകാനാകുമെന്നും ഇ.പി ചോദിച്ചു.
ശോഭാ സുരേന്ദ്രനുമായി ഒരു പരിചയവുമില്ല, ടി.ജി നന്ദകുമാറിനെ ഒരു യാത്രായ്ക്കിടയിലാണ് പരിചയപ്പെട്ടതെന്നും അതിനപ്പുറം നന്ദകുമാറുമായി യാതൊരു ബന്ധവുമില്ലെന്നും ഇപി വക്തമാക്കി.ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നു ഇ.പി. കൂടിക്കാഴ്ചയുടെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമനടപടിയിലേക്ക് കടക്കില്ല, ഇ.പി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ‘പാപി’ പരാമർശം പൊതുസമൂഹത്തിനുള്ള സന്ദേശമെന്നും ഇപി ജയരാജൻ ആരാഞ്ഞു.