കോൺഗ്രസിന് പരാജയ ഭീതി, പോളിംഗ് വൈകിയതിൽ പ്രതികരിച്ച്; കെ കെ ശൈലജ
പോളിംഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ. കോണ്‍ഗ്രസിന് പരാജയ ഭീതി. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് വൈകിഎന്നാരോപണം, തോല്‍വി ഭയം കൊണ്ട്.വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും ശൈലജ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും ശൈലജ പറഞ്ഞു.
വടകരയിലെ കാഫിർ പരാമർശ പോസ്റ്റ് യുഡിഎഫ് നിർമിതമെന്നാണ് തനിക്ക് ബോധ്യമുണ്ടെന്നും,വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ എന്നും ശൈലജ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചരണം മുന്നോട്ട് വെക്കുന്നത്. സൈബർ കേസുകളിൽ അന്വേഷണം തുടരണം.വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ വടകരയിൽ വക്തമാക്കി. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ കുട്ടിച്ചേർത്തു.
അതേസമയം വൈകീട്ട് കൂടുതൽ വോട്ടർമാർ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാൻ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. പരാതി കിട്ടിയാൽ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ജയ് കൗൾ അറിയിച്ചിരുന്നു.