ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍ലി രാജിവച്ചു
തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വൻ തിരിച്ചടിയായി ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‍ലിയുടെ രാജി.സംഘടന തലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജി.കനയ്യ കുമാറിന്‍റെ സ്ഥാനാർത്ഥിത്വത്തിലടക്കം പ്രതിഷേധം പ്രകടനം. ദില്ലിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായുള്ള തർക്കമാണ് രാജിവെക്കാൻ കാരണമെന്നാണ് രാജികത്തില്‍ ലവ്ലി വ്യക്തമാക്കിയിട്ടുണ്ട്.