ഡൽഹിക്ക് 10 റൺസ് ജയം
ന്യൂഡൽഹി: ജെയ്ക്ക് ഫ്രേസർ മക്ഗർക്കിന്‍റെ വെടിക്കെട്ടിൽ കൂറ്റൻ സ്കോർ ഉയർത്തിയ ഡൽഹി ക്യാപിറ്റൽസിന് മുംബൈക്കെതിരേ 10 റൺസ് വിജയം. ഇതോടെ, ഐപിഎൽ പ്ലേ ഓഫിനുള്ള സാധ്യതകളും ഡൽഹി നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 27 പന്തിൽ 84 റൺസ് നേടിയ മക്ഗർക്കിന്‍റെ പ്രകടനത്തിലൂടെ നേടിയ 257 റൺസിന്‍റെ സ്കോർ പിന്തുടർന്ന മുംബൈക്ക് പത്തു റൺസ് അകലെ കാലിടറുകയായിരുന്നു.
യുവതാരം തിലക് വർമ (63)യും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (46) കൂറ്റൻ ഷോട്ടുകളിലൂടെ മുംബൈയുടെ സ്വപ്നങ്ങൾക്ക് നിറം നൽകിയെങ്കിലും റാസിഖ് സലാമിന്‍റെ (3/34) നേതൃത്വത്തിൽ ഡൽഹി ബൗളർമാർ അവരെ തടഞ്ഞു. സ്കോർ: 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് നാലു വിക്കറ്റിന് 257, മുംബൈ ഇന്ത്യൻസ് ഒമ്പതു വിക്കറ്റിന് 247.