ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിയുമായി ഗോകുലം ഗോപാലൻ; 10 കോടിരൂപ ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചു
തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വക്കീൽ നോട്ടീസ് അയച്ചുകൊണ്ട് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വാർത്താ സമ്മേളനത്തിൽ തനിക്കെതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്നു കാട്ടിയാണ് നോട്ടീസ് സിഎംആർഎൽ ഉടമ ശശിധരൻ കർത്താ സുഹൃത്താണെന്ന ആരോപണം തെളിയിക്കാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രൻ തയാറായില്ലെന്നും നോട്ടീസിൽ പറയുന്നു.
ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് ഗോകുലം ഗോപാലൻ നേരത്തെ അറിയിച്ചിരുന്നു. ശോഭാ സുരേന്ദ്രന് മറുപടി നൽകാൻ എന്നെ സംസ്ക്കാരം അനുവദിക്കുന്നില്ലെന്നും ആരോപണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.