ഭൂപതിവ് നിയമ ഭേദഗതി ഉൾപ്പെടെ ഗവർണർ മുഴുവൻ ബില്ലുകളിലും ഒപ്പിട്ട്
തിരുവനന്തപുരം: പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ബില്ലുകൾ പരിഗണിക്കുന്നില്ലെന്ന് കാട്ടി സിപിഎം ഗവർണർക്കെതിരെ സമരം ചെയ്തിരുന്നു.
രാജ്ഭവന്‍റെ പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളും ഇതോടെ അനുമതിയായിരിക്കുകയാണ്. ഭൂ പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പു വയ്ക്കാത്തതിന്‍റെ പേരിൽ മുൻ മന്ത്രി എം.എം. മണി ഗവർണറെ രൂക്ഷമായി അധിക്ഷേപിച്ചിരുന്നു. ഗവർണറുടെ ഇടുക്കി സന്ദർശന വേളയിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കുകയും ചെയ്തു.