സിപിഎം ആടി നിൽക്കുകയാണ്, പലരും ബിജെപിയിലെത്തും;കെ സുരേന്ദ്രൻ
എല്‍ഡിഎഫും-യുഡിഎഫും പരിഭ്രാന്തരായിട്ടാണ് പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് കെ സുരേന്ദ്രന്റെ പ്രതികരണം. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നും മാത്രമെ ആളുകൾ വരാവൂ എന്നു സിപിഎം ശാഢ്യം പിടിക്കരുത്. സിപിഎം ആടി നിൽക്കുകയാണെന്നും,പലരും ബിജെപിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മൂലധന ശക്തികളെയും പിടിച്ചാണ് പിണറായി നിൽക്കുന്നത്. പാർട്ടിയിൽ ഇപിയെ വെട്ടിയത് റിയാസിന് വേണ്ടി.അടുത്ത തവണ കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രി വരും. എല്ലാ വകുപ്പുകളും മുഖ്യമന്ത്രിക്ക് വേണ്ടി റിയാസ് കയ്യിട്ട് വാരുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.