കള്ളവോട്ട് നടന്നിട്ടില്ല, പോളിങ് ഉച്ചക്ക് ശേഷം ഉയരും; സഞ്ജയ് കൗള്‍
പോളിങ് സമാധാനപരമായി നടക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, സഞ്ജയ് കൗൾ.ഉച്ചകഴിഞ്ഞ് പോളിങ് ഇനിയും കൂടും. കള്ളവോട്ട് നടന്നു എന്ന ആരോപണം അന്വേഷിച്ചിരുന്നു, അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നും, അദ്ദേഹം വക്തമാക്കി.പൊതുവേ പോളിങിൻ്റെ വേഗത തൃപ്തികരമാണ്.ആറ് മണിക്ക് ക്യൂവിൽ ഉള്ള എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ഇവിഎം തകരാർ സംഭവിച്ച ഇടങ്ങളിൽ പരിശോധിച്ച ശേഷം മൂന്ന് മണിക്ക് സമയം കൂട്ടി നൽകുന്ന കാര്യം തീരുമാനിക്കുമെന്നും, തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.