സ്ഥാനാർഥികളും പ്രമുഖരും മുൻപിൽ തന്നെ
പാണക്കാട് സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലികുട്ടി എന്നിവർ പാണക്കാട് സി കെ എം എംൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പൊന്നാനി – കോട്ടക്കൽ ആമപ്പാറ എഎൽപി സ്കൂളിലെ 31 ആം നമ്പർ ബൂത്തിൽ ആദ്യ വോട്ടറായി യുഡിഎഫ് സ്ഥാനാർത്ഥി എം പി അബ്ദുസമദ് സമദാനി വോട്ട് രേഖപെടുത്തി. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ മണപുളളിക്കാവ് എല്‍പി സ്കൂളിൽ വോട്ട് ചെയ്തു.
അതേസമയം സ്വന്തം പേരില്‍ വോട്ട് രേഖപെടുത്തി സുരേഷ് ഗോപി
വിരതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വോട്ട് ചെയ്തശേഷം തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ആദ്യമായി എനിക്ക് വേണ്ടി,എനിക്ക് വോട്ട് ചെയ്യാനായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെയും കുടുംബത്തിന്‍റെയും വോട്ട് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലേക്ക് മാറ്റിയിരുന്നു.
7:15 Am