കർണാടകയും ഇന്ന് ജനവിധി തേടും
കർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബെംഗളുരു, മൈസുരു കർണാടക, തീരദേശ കർണാടക എന്നീ മേഖലകളിലെ 14 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.2.88 കോടി വോട്ടർമാരാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുക. 247 സ്ഥാനാർഥികളാണ് ആകെ മത്സരരംഗത്തുള്ളത്. 32,602 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. ഇതിൽ മൈസുരു, ബെംഗളുരു എന്നി റൂറലിലെ ബൂത്തുകൾ ഉൾപ്പടെ 19,701 ബൂത്തുകളിൽ മുഴുവൻ സമയ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. 1370 ബൂത്തുകളിൽ സിസിടിവി ക്യാമറകൾ ഏർപ്പെടുത്തിയിട്ടുണ്ട്.