ഒമാനിലെ നിസ്‌വയിൽ വാഹനാപകടം:മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരണപ്പെട്ടു
ഒമാൻ :ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. രണ്ട് മലയാളികളും ഒരു ഈജിപ്ഷ്യന്‍ പൗരയുമാണ് മരണപ്പെട്ടത്. രണ്ട് നഴ്‌സുമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ദാകിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹോസ്പിറ്റലാണ് ദാരുണമായ സംഭവം സ്ഥിരീകരിച്ചത്. -അമാനി അബ്ദുൾ ലത്തീഫ്, ഷജീർ ഇല്യാസ്, മജിത രാജേഷ് എന്നിവരാണ് മരിച്ച നഴ്‌സുമാർ. ഈ ഹൃദയഭേദകമായ നഷ്ടത്തിനൊപ്പം, ഷേർളി ജാസ്മിനും, മാളു മാത്യുവും ഇപ്പോൾ പരിക്കേറ്റ് ചികിത്സയിലാണ്