സംസ്ഥാനത്ത് കൊടുംചൂട് തുടരും. 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പാലക്കാട് ജില്ലയിലുള്ളവർക്ക് അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.